ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻ സംഘടിപ്പിക്കും: എയിംസ്‌വേ ഫൗണ്ടേഷൻ
കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് പൊതുജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാനും കാലാവസ്ഥ സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും വേണ്ടി ദേശീയ തലത്തിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻസംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി എയിംസ്‌വേ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ക്ലൈമറ്റ് വാക്, ട്രൈബൽ കൾച്ചറൽ പ്രോഗ്രാം, ക്ലൈമറ്റ് ടോക്ക്, സെമിനാർ, തൈകൾ വിതരണം,ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് എയിംസ്‌വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ റിപ്പൺ അറിയിച്ചു. കാലാവസ്ഥ വ്യതിയാനം കാരണം വയനാട് ജില്ലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ താപനില നിലനിൽക്കുന്നതും വരും വർഷങ്ങളിൽ കൂടുതൽ വർധനവിന് സാധ്യത ഉണ്ടെന്ന് പഠനങ്ങൾ പറയുമ്പോൾ വയനാടിൻ്റെ തനിമയെ നില നിർത്താൻ കാലാവസ്ഥ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ട് പോകാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ എല്ലാവരും തയ്യാറാകണമെന്നും ഭാരവാഹികൾ അറിയിച്ചു. എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ,ഡയറക്ടർമാരായ മുഹമ്മദ് ഷമീൽ പികെ, സന്ദീപ് സെബാസ്റ്റ്യൻ, ജോണി കെ.വി എന്നിവർ സംസാരിച്ചു.





Leave a Reply