June 12, 2026

എസ്ഡിപിഐ മാനന്തവാടി മണ്ഡലം പൗരാവകാശ ജാഥക്ക് തുടക്കമായി

0
IMG_20260215_105000
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: അവകാശ നിഷേധങ്ങൾക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥക്ക് പേര്യയിൽ തുടക്കമായി.

ജില്ലാ സെക്രട്ടറി എസ് മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌ ജാഥാ ക്യാപ്റ്റൻ ബബിത ശ്രീനുവിന് പതാക കൈമാറി. വൈസ് ക്യാപ്റ്റൻ വി. സുലൈമാൻ, ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌, മണ്ഡലം സെക്രട്ടറി സജീർ എം.ടി, മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ആലി പി തുടങ്ങിയവർ പങ്കെടുത്തു.

വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന ജാഥ 16-ാം തീയതി വൈകുന്നേരം 5.30 ന്  തലപ്പുഴയിൽ സമാപിക്കും. സമാപന പൊതുയോഗം എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്‌ദുൽ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്യും. ഭരണഘടന ഉറപ്പ് നൽകുന്ന

അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ മൂല്യങ്ങളുടെ കാത്തുസൂക്ഷിക്കലിനുമായി ജാഥയിലുടെ നീളം ജനങ്ങളെ ഉണർത്തുമെന്ന് സംഘാടകർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *