April 17, 2026

ഹെല്‍ത്തി കേരള ക്യാമ്പെയിന്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടൂര്‍ണമെന്റ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

0
IMG_20260216_162421
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഹെല്‍ത്തി കേരള ക്യാമ്പെയിന്‍ ഭാഗമായി ഹോമിയോപ്പതി-ഭാരതീയ ചികിത്സാ വകുപ്പുകള്‍ സംയുക്തമായി ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ക്യാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് പനമരം ഫിറ്റ്കാസ ടര്‍ഫില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം നിര്‍വഹിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം,ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി.പി സല്‍മ, ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി റുഖിയ, ഹോമിയോ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അച്ചാമ്മ ലെനു തോമസ്, ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സജിത്ത് ചന്ദ്രന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി,നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ്, ഹെല്‍ത്തി കേരള ക്യാമ്പയിന്‍ നോഡല്‍ ഓഫീസര്‍മാരായ ഡോ സി.എന്‍ രേഖ, ഡോ എം. ബേബി സിനി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഒ. കെ ശ്രീജ, പനമരം ഗ്രാമപഞ്ചായത്ത് അംഗം ചിന്നു സുധീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *