ഇരുളത്ത് പുള്ളിമാനെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ വനംവകുപ്പിന്റെ പിടിയിൽ
ഇരുളം: സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിൽ വരുന്ന ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള 1963 തേക്ക് തോട്ടത്തിൽ നിന്നും പുള്ളിമാനെ കുരുക്ക് വെച്ച് പിടിച്ച് ഇറച്ചിയാക്കി വിൽക്കാൻ ശ്രമിച്ച മൂന്ന് പ്രതികളെ വനംവകുപ്പ് പിടികൂടി. ശശിമല എ.പി.കെ നഗർ ഉന്നദി വീട്ടിൽ വിഷ്ണു എം.കെ (32), പാമ്പ്രാ തോരക്കുട്ടിൽ ഷിബിൻ ടി.ബി (27), മണൽവയൽ മുഴിമലയിൽ ജിന്റോ ബൈജു (25) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ വനംവകുപ്പ് സംഘം പിടികൂടിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഇറച്ചി സഹിതം കസ്റ്റഡിയിലെടുത്തത്.





Leave a Reply