ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ
തൃക്കൈപ്പറ്റ: സമഭാവന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28, മാർച്ച് 1 (ശനി, ഞായർ) തീയതികളിൽ തൃക്കൈപ്പറ്റ വെള്ളിത്തോട് ചെപ്പോട്ട് തങ്കച്ചൻ മെമ്മോറിയൽ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്നു. വൈകിട്ട് 4 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ ഒന്നാം സമ്മാനം 10000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 7500 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും നൽകും. കൂടാതെ ബെസ്റ്റ് പ്ലെയർ, ടോപ് സ്കോറർ, ബെസ്റ്റ് ഗോൾകീപ്പർ എന്നിവർക്ക് പ്രത്യേക ട്രോഫികളും ഉണ്ടായിരിക്കും.
ഓസ്റ്റിൻ ജോർജ് (കൺവീനർ), ജിതിൻ പോൾ (ചെയർമാൻ), പ്രമോദ് കെ.ബി (ട്രഷറർ), വാർഡ് മെമ്പർ സാലി വി.റ്റി (രക്ഷാധികാരി), മനോഹരൻ എം.ആർ (പ്രോഗ്രാം കോഡിനേറ്റർ), ശിവരാജ് ഉറവ് (പ്രോഗ്രാം കൺട്രോളർ), സിനി വർഗീസ് (വുമൺ വിംഗ്), ഷിബു കെ.എ, ടിന്റോ, രജിത്ത് ഓ.ആർ, നിതിൻ പി. ഐസക്ക്, വിനോദ് പി.ടി (ഗ്രൗണ്ട് കൺട്രോളർ), വിനോദ് എ.ബി (ഫൈനാൻസ്), രാജൻ കുഞ്ഞ്, റെജി സി.വി (ഫുഡ് കമ്മിറ്റി), സുനീഷ് സി.ഡി (സോഷ്യൽ മീഡിയ), ബേസി ജോസ് (മെഡിക്കൽ), അഭിലാഷ് ഐസക് (ലൈറ്റ് ആൻഡ് സൗണ്ട്), അഖിൽ ബാബു, അജി (പബ്ലിസിറ്റി), അനൂപ് (ഓഡിറ്റിംഗ്) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടൂർണ്ണമെന്റിന് നേതൃത്വം നൽകുന്നത്.





Leave a Reply