ചതുപ്പിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പുഴയോരത്തെ ചതുപ്പിൽ അകപ്പെട്ട പശുവിനെ മാനന്തവാടി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഊരത്തിങ്കൽ ജോണിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സേനാ അംഗങ്ങൾ ബെൽറ്റ് ഉപയോഗിച്ച് പശുവിനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. ഗ്രേഡ് എസ്.ടി.ഒ സെബാസ്റ്റ്യൻ ജോസഫ്, എസ്.എഫ്.ആർ.ഒ വിനോദ് വി.പി, ഫയർ ഓഫീസർമാരായ ശശി കെ.ജി, വിശാൽ അഗസ്ത്യൻ, അനുറാം പി.ഡി, ദീപ്ത ലാൽ, അഭിജിത്ത് സിബി, ലജിത്ത് ആർ.സി, ആനന്ദ്, ഹോം ഗാർഡ് ബിജു എം.എസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.





Leave a Reply