ബിജെപി മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തനം ആരംഭിച്ചു
മാനന്തവാടി: ബിജെപി മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എരുമത്തെരുവിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ മുഖ്യപ്രഭാഷണം നടത്തി. കെ. മോഹൻദാസ്, സുമ രാമൻ, ശിവദാസൻ മാസ്റ്റർ, പുനത്തിൽ രാജൻ, കണ്ണൻ കണിയാരം, ജോർജ് മാസ്റ്റർ, അഖിൽ പ്രേംസി, ഗിരീഷ് കട്ടക്കളം, നിധിഷ് ലോകനാഥൻ, ശശിമോൻ, ജി.കെ. മാധവൻ എന്നിവർ സംസാരിച്ചു.




Leave a Reply