പെരുവക റോഡിൽ മാലിന്യം കൂമ്പാരം ആകുന്നു അധികൃതർ നടപടി സ്വീകരിക്കണം : ബിജെപി. പെരുവക ബൂത്ത് കമ്മിറ്റി
മാനന്തവാടി : പെരുവക റോഡിൽ മാലിന്യം തള്ളുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നഗരസഭ അധികാരികൾ തയ്യാറാവണമെന്ന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണിയാരം ആവശ്യപ്പെട്ടു. റോഡരികിൽ മാലിന്യം കൂമ്പാരമായതിനാൽ അതുവഴി പോകുന്ന വിദ്യാർത്ഥികളും, നാട്ടുകാരും വളരെ ബുദ്ധിമുട്ടിലാണ് . ഭക്ഷണ അവശിഷ്ടങ്ങൾ തിന്നാൻ വരുന്ന തെരുവുനായകൾ അപകടകരമാകുന്നതായും പരാതിയുണ്ട് . അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി പെരുവക ബൂത്ത് പ്രസിഡണ്ട് ശശി പെരുവക, രാജീവൻ, ദേവദാസ്, ദാസൻ എന്നിവർ ആവശ്യപ്പെട്ടു.





Leave a Reply