June 12, 2026

കെ.എച്ച്.ആർ.എ വയനാട് ജില്ലാ വനിതാ വിംഗ് രൂപീകരിച്ചു

0
IMG_20260612_180107
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) വയനാട് ജില്ലാ വനിതാ വിംഗ് കമ്മിറ്റി രൂപീകരിച്ചു. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് മുജീബ് ചുണ്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി മെറ്റീൻ സാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ജില്ലാ സെക്രട്ടറി വിജുമന്ന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസ്ലം ബാവ, യു. സുബൈർ, ഗഫൂർ സാഗർ എന്നിവർ സംബന്ധിച്ചു. വനിതാ വിംഗ് ജില്ലാ പ്രസിഡന്റായി മാനന്തവാടി ഓടപ്പള്ളം സ്വദേശി അജിത സുകുമാരനെയും ജനറൽ സെക്രട്ടറിയായി പ്രസീത മുകുന്ദിനെയും തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *