ഭിന്നശേഷിക്കാരുടെ അവഗണന: കൽപ്പറ്റയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും
കൽപ്പറ്റ: കേന്ദ്രസർക്കാർ ബജറ്റിൽ ഭിന്നശേഷിക്കാരെ അവഗണിച്ചതിലും തൊഴിലുറപ്പ് പദ്ധതിയും ക്ഷേമ പെൻഷനുകളും ഇല്ലാതാക്കുന്ന നടപടികളിലും പ്രതിഷേധിച്ചു ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ (ഡി എ ഡബ്ല്യൂ എഫ് ) നാളെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ് ഓഫ് ഡിസേബിൾഡിന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധം നടക്കുന്നത്. ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുൻപിൽ നാളെ സമരം നടക്കും. കൽപ്പറ്റയിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരും പങ്കുചേരണമെന്ന് ഡി എ ഡബ്ല്യൂ എഫ് വയനാട് ജില്ലാ സെക്രട്ടറി കെ.വി. മത്തായി അഭ്യർത്ഥിച്ചു.





Leave a Reply