ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
തൃക്കൈപ്പറ്റ: സമഭാവന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് വെള്ളിത്തോട് സമഭാവന സൂപ്പർ ലീഗ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ സെവൻ സ്റ്റാർ മേച്ചന കോട്ടത്തറ ജേതാക്കളായി. വയനാട്ടിലെ പ്രമുഖ 32 ടീമുകൾ മാറ്റുരച്ച ആവേശകരമായ മത്സരത്തിൽ സിയോൺ ബത്തേരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. റെഡ് സ്റ്റാർ മുക്കംകുന്ന്, ആർ.എഫ്.സി മുക്കംകുന്ന് എന്നീ ടീമുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. സമാപന ചടങ്ങിൽ ടി. സിദ്ധിഖ് എം.എൽ.എ, വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.





Leave a Reply