കെ എ ടി എഫ് ഇഫ്താർ സംഗമം നടത്തി
ബത്തേരി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നമുക്ക് നമ്മെ വീണ്ടെടുക്കാം എന്ന സന്ദേശവുമായി ജില്ലാ ഇഫ്താർ സംഗമം നടത്തി . വ്യക്തി വിശുദ്ധിയിലൂടെ ആത്മീയ വീണ്ടെടുപ്പ് നടത്തുന്നതോടൊപ്പം വിദ്വേശപ്രചരണങ്ങളിലൂടെ കേരള സമൂഹത്തിൽ നിന്നും പറിച്ചു മാറ്റപ്പെടുന്ന സ്നേഹവും സാഹോദര്യവും പുനസ്ഥാപിച്ചുകൊണ്ട് നമുക്ക് നമ്മെ തന്നെ വീണ്ടെടുക്കാൻ കഴിയണമെന്ന് ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു.
ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് ജില്ലാ പ്രസിഡണ്ട് ഖലീലുറഹ് മാൻ കെ അധ്യക്ഷൻ ആയിരുന്നു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് സൈനുൽ ആബിദീൻ , സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്, അയ്യൂബ് മണിച്ചിറ , അബ്ദുല്ല മാടക്കര ,ഗിരീഷ് കുമാർ പി എസ്, ഷൗഖുമാൻ കെ പി, ഉമർ നിസാമി, ഇല്യാസ് സി, യൂസഫ് ഹാജി , സമീർ സി കെ, മുജീബ് മുകേലേൽ നീലഗിരി , സുലൈഖ ടീച്ചർ നൗഷാദ് ടി കെ എന്നിവർ പ്രസംഗിച്ചു.





Leave a Reply