April 25, 2026

മൂടക്കൊല്ലിയിലെ കാട്ടാനശല്യം: കോണ്‍ഗ്രസ് നേതാക്കള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

0
img_20260312_200132
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: മൂടക്കൊല്ലിയില്‍ നിരന്തരം ആനയിറങ്ങി ജനജീവിതം ഭയാശങ്കയിലാക്കിയ സാഹചര്യത്തില്‍ വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്ദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമന്‍ മുടക്കൊല്ലി പ്രദേശങ്ങളില്‍ ആനയിറങ്ങുന്ന കടവുകള്‍ സന്ദര്‍ശിക്കുകയും, തൂക്കു വേലിയും, റയില്‍ ഫെന്‍സിംഗും പൊടിച്ചിറങ്ങിയ സ്ഥലങ്ങളില്‍ അറ്റകുറ്റപണികള്‍ വേഗം നടത്താനും, കാവലും, സ്ഥിരം വരുന്ന ആനയെ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുമെന്നും ഉറപ്പുനല്‍കി.

നേതാക്കളായ കെ.പി. മധു , സണ്ണി സെബാസ്റ്റ്യന്‍, റസാഖ് കക്കടം, സുരേഷ്, സിജോ പൈനാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *