April 25, 2026

വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി മലബാർ ദേവസ്വം കമ്മീഷണർ

0
IMG-20260314-WA0172
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു. ദേവസ്വം നേരിട്ട് നടത്തുന്ന ഉത്സവമായതിനാൽ വലിയ ജാഗ്രതയോടെയാണ് പ്രവർത്തനങ്ങൾ നീങ്ങുന്നതെന്നും, പ്രാദേശിക തലത്തിൽ ജനകീയ കമ്മിറ്റിയുടെ പിന്തുണയോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നും

ക്ഷേത്രം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ദേവസ്വം ജീവനക്കാരുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തിൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിലായിരിക്കും പരിപാടികൾ നടത്തുകയെന്നും കമ്മീഷണർ വ്യക്തമാക്കി. എക്സിക്യൂട്ടീവ് ഓഫീസർ കെ. ജിതേഷ്, ട്രസ്റ്റി ഇ. പത്മനാഭൻ, ക്ഷേത്രം ജീവനക്കാരൻ കെ. രാകേഷ് എന്നിവരും കമ്മീഷണർക്കൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *