May 15, 2026

വയോജന പെൻഷൻ കേന്ദ്രവിഹിതം ഉയർത്താൻ ആവശ്യപ്പെട്ട് വയനാട് കളക്ടറേറ്റിലേക്ക് സീനിയർ സീറ്റിസൺസ് സർവീസ് കൗൺസിലിന്റെ മാർച്ചും ധർണ്ണയും

0
IMG-20260316-WA0101
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയോജന പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും, കേന്ദ്ര വിഹിതം 200 രൂപയിൽ നിന്നും 2500 രൂപയായി ഉയർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വിലക്കയറ്റം കൊണ്ട് കഷ്ടപ്പെടുന്ന വയോജനങ്ങളുടെ വരുമാന പരിധി നോക്കാതെ പെൻഷൻ അനുവദിക്കുക, കേന്ദ്രസർക്കാർ പിൻവലിച്ച റെയിൽവേ ടിക്കറ്റ് നിരക്ക് സൗജന്യം പുനസ്ഥാപിക്കുക, ആശുപത്രി ഒ.പി.കളിൽ വയോജനങ്ങൾക്ക് മുൻഗണന നൽകുക, വയോജന വകുപ്പ് രൂപീകരിക്കുക, വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബജറ്റിന്റെ 10% വയോജന ക്ഷേമത്തിനായി വകയിരുത്തുക, ജോലിയിൽ നിന്ന് വിരമിക്കുന്ന തോട്ടം തൊഴിലാളികളെ പുന:രധിവസിപ്പിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിക്കപ്പെട്ടു.ജില്ലാ പ്രസിഡണ്ട് കെഎം ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം എഫ് ഫ്രാൻസിസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിവിവി ആന്റണി,എ.ബാലചന്ദ്രൻ, വി യൂസഫ്, കെ.വിജയകുമാരി,കെ.എ പ്രേംജിത്ത്, മാത്യു കോട്ടൂർ,എ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ഇ. എ. വിജയരാഘവൻ, കെ.എം.അബ്രാഹം, എം ഹബീബ് റഹ്മാൻ റാവുത്തർ ,കെ ദാമോദരക്കുറുപ്പ്,ഡി ദേവരാജൻ , ആർ ശങ്കുണ്ണി എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *