May 16, 2026

ഉദയഗിരി ജി.എൽ.പി.എസിന് ഫുട്ബോൾ കിരീടം

0
IMG_20260317_204516
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ഉദയഗിരി: ഗവൺമെന്റ് എൽ.പി.എസ് ഉദയഗിരിയുടെ ഇരുപത്തിയെട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എൽ.പി വിഭാഗം ഫുട്ബോൾ മത്സരത്തിൽ ആതിഥേയരായ ജി.എൽ.പി.എസ് ഉദയഗിരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജി.എൽ.പി.എസ് കരിമ്പിൽ രണ്ടാം സ്ഥാനവും, സെൻറ് തോമസ് യു.പി.എസ് മൂന്നാം സ്ഥാനവും നേടി.

എക്സൈസ് ഓഫീസർ . മൻസൂർ അലി കെ. മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബാബു സാർ മുഖ്യ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ  ഷിജു എൻ.വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  എബിൻ പി. ഏലിയാസ് മത്സരക്രമങ്ങളെക്കുറിച്ച് വിശദീകരണം നൽകി.

 

വിജയികൾക്കുള്ള സമ്മാനദാനം ഉപജില്ലാ നൂൺമീൽ ഓഫീസർ സന്തോഷ് സാർ നിർവ്വഹിച്ചു. ജി.എൽ.പി.എസ് ഉദയഗിരിയിലെ ഡേവിഡ് ജോർജിനെ മികച്ച ഗോൾകീപ്പറായും, അഭയ് ദേവ് കെ.എസിനെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *