May 16, 2026

സുൽത്താൻ ബത്തേരിയുടെ ജന മനസ്സ് ഐസിക്കൊപ്പം: ഡിസിസി പ്രസിഡണ്ട് 

0
IMG_20260317_222238
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മീനങ്ങാടി: യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾക്ക് മീനങ്ങാടി പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം. സുൽത്താൻ ബത്തേരിയുടെ ജനമനസ്സ് ഐസി ബാലകൃഷ്ണനൊപ്പവും യുഡിഎഫിനൊപ്പവുമാണെന്ന് ഡിസിസി പ്രസിഡന്റ് ടിജെ ഐസക്. സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ കാലങ്ങളിലെ ബത്തേരിയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ച നൽകാൻ ഐസി സഭയിലുണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മീനങ്ങാടി പഞ്ചായത്ത് യുഡിഎഫ്    തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  യു ഡി എഫ് ചെയർമാൻ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ്

എം എ അസൈനാർ കെ ഇ വിനയൻ പ്രദീപ് മാസ്റ്റർ, ഡി പി രാജശേഖരൻ, മാടക്കര അബ്ദുള്ള, അഡ്വ കെ ടി ജോർജ് റോബ് ബത്തേരി ,ഗിരീഷ് കെ.ടി ബേബി വർഗീസ്, സി കെ സൈതലവി ഹാജി ,കെ ജയപ്രകാശ്, കെ ആർ ഭാസ്ക്കരൻ, വി എം വിശ്വനാഥൻ,പി പി പൈലി, എൻ എം ലാൽ എം എ ആയൂബ്, ടി കെ തോമസ്, ടി എം ഹയറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി  സി പി കുഞ്ഞിമുഹമ്മദ് ചെയർമാനായും മനോജ് ചന്ദനക്കാവ് ജനറൽ കൺവീനറായും വി എസ് ജയാനന്ദൻ ട്രഷറർ ആയും 301 അംഗ യുഡിഎഫ്  തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ലീഗ് വൈസ് പ്രസിഡൻ്റ് കുഞ്ഞമ്മദ് സ്വാഗതവും ടി എം ഹൈറുദ്ദിൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *