ഹജ്ജ് പഠനക്ലാസും യാത്രയയപ്പും ഏപ്രിൽ 14-ന്
തരുവണ: വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹജ്ജാജിമാർക്കായി തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഏപ്രിൽ 14 ചൊവ്വാഴ്ച ഹജ്ജ് പ്രാക്ടിക്കൽ ക്ലാസും യാത്രയയപ്പും സ്നേഹവിരുന്നും സംഘടിപ്പിക്കുന്നു. കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ നടത്തിവരുന്ന ഈ പഠനക്ലാസ് ഹാജിമാർക്ക് ഏറെ ഉപകാരപ്രദമായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
തരുവണ മദ്രസ്സയിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് ക്ലാസ് നടക്കുക. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ മായൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് സ്വാഗതമാശംസിച്ചു.





Leave a Reply