റമദാൻ: ആധുനികതയുടെ ആത്മീയ പ്രതിസന്ധിക്കുള്ള ദിവ്യൗഷധം
കാലം പദവിന്യാസങ്ങൾ മാറ്റുമ്പോഴും
മാനവികത നേരിടുന്ന ചില കടുത്ത
വെല്ലുവിളികളുണ്ട്.
സ്വാർത്ഥതയും, അസഹിഷ്ണുതയും,
ധാർമ്മികച്യുതിയും
ഒരു വശത്ത് ദംശിച്ചുകൊണ്ടിരി
ക്കുമ്പോൾ, വിശുദ്ധ
റമദാൻ അതിനുള്ള വിമോചനത്തിന്റെ
മഹാസന്ദേശമായി
ഉദിച്ചുയരുന്നു.
റമദാൻ രണ്ടാം പത്തിലേക്ക് — പാപമോചനത്തിന്റെ ദിനങ്ങളിലേക്ക്—
പ്രവേശിക്കുമ്പോൾ,
നവയുഗ സമൂഹത്തിന്റെ
അപചയങ്ങൾക്കുള്ള
പരിഹാരമായി അഞ്ച് കാര്യങ്ങളെ
നമുക്ക് ദർശിക്കാം.
1. ഇസ്തിഗ്ഫാർ: അഹംഭാവത്തിന്റെ
തകർച്ചയും വിനയത്തിന്റെ
വീണ്ടെടുപ്പും,
ഇന്നത്തെ സമൂഹം
നേരിടുന്ന ഏറ്റവും
വലിയ വിപത്ത് ‘ഞാൻ’ എന്ന അഹംഭാവമാണ് .
അധികാരവും പണവും മനുഷ്യനെ
അന്ധനാക്കുമ്പോൾ,
താൻ ചെയ്ത
തെറ്റുകൾ
ഏറ്റുപറയാനുള്ള
വിനയം നഷ്ടപ്പെടുന്നു.
ഇമാം നവവി(റ)
തന്റെ
‘അൽ-അദ്കാർ’ എന്ന
ഗ്രന്ഥത്തിൽ ഇതിന് പരിഹാരം
വ്യക്തമാക്കുന്നത് റബ്ബിനോട് ചെയ്ത തെറ്റുകളിൽ
പാപമോചനം തേടുക എന്നതാണ്.
കേവലം പറച്ചിലുകളിൽ ഒതുക്കാതെ അല്ലാഹുവിന് മുന്നിലുള്ള പൂർണ്ണമായ
കീഴടങ്ങലാ യിരിക്കണം.
തന്റെ പരിമിതികൾ
അംഗീകരിക്കുകയും പടച്ചവന്റെ മാഹാത്മ്യം
ഉൾക്കൊള്ളുകയും ചെയ്യുന്നതിലൂടെ
മനുഷ്യരിലെ
അഹങ്കാരം
ഇല്ലാതാകുന്നു.
വിനയമുള്ള ഒരു സമൂഹത്തെ
വാർത്തെടുക്കാൻ റമദാൻ പഠിപ്പിക്കുന്ന
ഈ ആത്മസമർപ്പണം അനിവാര്യമാണ്.
2. തൗബ:
ഡിജിറ്റൽ യുഗത്തിലെ ധാർമ്മിക
അരാജകത്വത്തിനുള്ള മറുമരുന്ന്.
നഗ്നതയും അശ്ലീലതയും
വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഈ
കാലത്ത്, യുവതലമുറ സദാചാരപരമായ
വലിയൊരു തകർച്ച നേരിടുന്നുണ്ട്.
തെറ്റുകളെ ആഘോഷമാക്കുന്ന
ഒരു സംസ്കാരമാണ്
ഇന്ന്
വളർന്നുവരുന്നത്.
പ്രമുഖ കർമ്മശാസ്ത്ര ഗ്രന്ഥമായ
‘തുഹ്ഫത്തുൽ മുഹ്താജ്’
പരിഹാരത്തിൽ നിർദ്ദേശിച്ചത് പ്രകാരം പാശ്ചാത്താപ
നിബന്ധനകളിൽ പ്രധാനപ്പെട്ടത്
“ചെയ്ത തെറ്റിൽ
ഖേദിക്കുകയും
അത് ഉടൻ ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ്.
അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള മടക്കമാണ് തൗബ.
ആധുനിക മനുഷ്യൻ തന്റെ തെറ്റായ ജീവിതരീതികളിൽ നിന്ന് മോചിതനായി
ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണരാൻ റമദാൻ
ഈ മഗ്ഫിറത്തിന്റെ പത്തിലൂടെ
വഴി തുറക്കുന്നു.
3. മനുഷ്യാവകാശം :
(സാമൂഹിക അനീതിക്കെതിരെയുള്ള താക്കീത് )
സഹജീവികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും,
ദുർബലരെ അടിച്ചമർത്തുന്നതും
ഇന്നും തുടരുന്നു.
വ്യക്തിപരമായി പ്രാർത്ഥനകളിൽ മു ഴുകുന്നവർ പോലും
സാമൂഹിക നീതിയുടെ കാര്യത്തിൽ പിന്നാക്കമാണ്.
ഒരാൾ തന്റെ സഹോദരനോട്
പൊരുത്തം വാങ്ങാതെ അല്ലാഹു പൊറുത്തു നൽകുകയില്ല എന്ന കണിശത ഫത്ഹുൽ മുഈൻ പോലോത്ത ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
നീതിപൂർവ്വമായ ഒരു സമൂഹ നിർമ്മിതിക്ക്
നോമ്പുകാരൻ തന്റെ ഇടപാടുകൾ
ശുദ്ധീകരിക്കണം.
അപരന്റെ അവകാശങ്ങൾ വകവെച്ചു നൽകുന്ന തിലൂടെ
മാത്രമേ ദൈവകാരുണ്യം ലഭിക്കൂ എന്ന പാഠം
സാമൂഹിക സ്പർദ്ധ കൾക്കുള്ള
ശാശ്വത പരിഹാരമാണ്.
4. നാവുകളുടെ സംരക്ഷണം:
സൈബർ വിദ്വേഷങ്ങൾക്കുള്ള അറുതി നോമ്പ് നൽകുന്ന മറ്റൊരു പാഠമാണ്.
സോഷ്യൽ മീഡിയയിലൂടെ
മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും,
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും,
വിദ്വേഷം വളർത്തുന്നതും
ഇന്നത്തെ പകർച്ചവ്യാധിയാണ്.
ഇതിന് പരിഹാരം ഇമാം ഗസ്സാലി (റ ) നാവിന്റെ വിപത്തുകൾ വിവരിക്കുന്ന സ്ഥലത്ത് പറഞ്ഞത് ഇപ്രകാരമാണ്.
നോമ്പുകാരൻ
തന്റെ നാവിനെ
പരദൂഷണത്തിൽ നിന്നും
ഏഷണിയിൽ നിന്നും സംരക്ഷിക്കണമെ ന്നാണ്.
വാക്കുകൾ കൊണ്ട് മറ്റൊരാളെ കൊല്ലുന്ന ആധുനിക പ്രവണതയ്ക്ക്
നോമ്പ് കടിഞ്ഞാണിടുന്നു.
സ്നേഹവും സമാധാനവും
നിറഞ്ഞ സംസാരശൈലി
വളർത്തിയെടുക്കാൻ ഈ വ്രതകാലം പ്രേരിപ്പിക്കുന്നു.
5. ദാനധർമ്മങ്ങൾ :
സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം.
അമിതമായ
ഉപഭോഗസംസ്കാരവും
പണം കുന്നു കൂട്ടാനുള്ള ആവേശവും
പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുന്നു.
ഇതിന്
പരിഹാരമായി
മിൻഹാജുത്വാലിബീൻ പോലുള്ള ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നത്
റമദാനിലെ ദാനധർമ്മങ്ങളുടെ പ്രാധാന്യമാണ്.
പട്ടിണി കിടക്കുമ്പോൾ
പാവപ്പെട്ടവന്റെ നോവ് തിരിച്ചറിയുന്നതോടെ
തന്റെ സമ്പത്തിൽ
അവർക്കുള്ള വിഹിതം നൽകാൻ സന്നദ്ധനാകുന്നു.
മുതലാളിത്തത്തിന്റെ
ചൂഷണ മനസ്ഥിതി മാറ്റി,
പങ്കുവെക്കലിന്റെയും
സഹാനുഭൂതിയുടെയും
സാമ്പത്തിക നീതി
നോമ്പ് നടപ്പിലാക്കുന്നു.
ഈ കാരണങ്ങളിലൂടെ വിശുദ്ധ റമദാൻ ഒരു മതമരമായ ചടങ്ങ് മാത്രമല്ല, മറിച്ച് അധ:പതിച്ചു കൊണ്ടിരിക്കുന്ന
മാനവികതയെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള
ദൈവീക പദ്ധതിയുമാണ്.
പാപമോചനത്തിന്റെ ഈ സുദിനങ്ങൾ
നമ്മെ ഓർമിപ്പിക്കുന്നത്
നന്മയുള്ള ഒരു മനുഷ്യനായി മാറുക എന്നതാണ്.
സഹജീവികളോടുള്ള വിട്ടുവീഴ്ചയും,
സത്യസന്ധതയും,
കാരുണ്യവും മുറുകെ പിടിച്ചു കൊണ്ട്
നമുക്ക് ഈ വിശുദ്ധ ദിനങ്ങളെ വരവേൽക്കാം.
എഴുത്ത്
(ഇസ്മാഈൽ സഅദി വാളാട്)





Leave a Reply