‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’; തെങ്ങിൻതൈകൾ വിതരണം ചെയ്തു
മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിന്റെ ‘കൂട്’ ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന ‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ പദ്ധതിയുടെ ഭാഗമായി തെങ്ങിൻതൈകൾ വിതരണം ചെയ്തു. മാനന്തവാടി മേഖലയിലെ വിവിധ ദേവാലയങ്ങളിലെ ഇടവകാംഗങ്ങൾക്കാണ് തെങ്ങിൻതൈകൾ നൽകിയത്. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങിൽ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത തെങ്ങിൻതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് താഴത്തെകുടി, ഫാ. ഷാൻ ഐക്കരക്കുടി, ഫാ. ഷിജിൻ കടമ്പക്കാട്, ഫാ. ജോർജ് നെടുംതള്ളിയിൽ, ഫാ. എൽദോ കൂരൻ താഴത്ത് പറമ്പിൽ, ഫാ. എൽദോ മനയത്ത്, ഫാ. ലിജോ ആനീക്കാട്ട്, ഫാ. ബൈജു മനയത്ത്, ഫാ. അനൂപ് ചാത്തനാട്ടുകുടി, ഫാ. ബേസിൽ കൊളവിക്കുടി, ഫാ. എൽദോ പനച്ചിയിൽ, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജോയി നടുത്തോട്ടത്തിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.





Leave a Reply