May 15, 2026

ജയന്തി രാജന്   വനിത ലീഗ്   യാത്രയയപ്പ്നൽകി

0
IMG_20260319_171823
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കൂത്തുപറമ്പ് നിയോജകമ ണ്ഡലത്തിൽ ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ല‌ിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജയന്തി രാജന് വിജയാശംകൾ നേർന്ന് വയനാട് ജില്ലാ വനിതാ ലീഗ് ഭാരവാഹികൾ യാത്രയയപ്പ് നൽകി.

പാർട്ടി ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുക്കുമെന്നും എന്നും പാർട്ടി പ്രവർത്തകയായി പ്രവർത്തിക്കുമെന്നും ജയന്തി രാജൻ പറഞ്ഞു.ജില്ലാ പ്രസിഡണ്ട് കെബി നസീമ ഷാൾ അണിയിച്ച്  ജയന്തി രാജനെ സ്വീകരിച്ചു. ജനറൽ സിക്രട്ടറി കെ കെ സി മൈമൂന,വൈസ് പ്രസിഡണ്ടുമാരായ സൗജത്ത് ഉസ്മാൻ , കുഞ്ഞായിശ,  ആമിന സത്താർ, ആസിയ മൊയ്തു, ജമീല ഷറഫുദ്ദീൻ, മൈമൂന ഖാദർ,  ഹാജറ പനമരം എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *