May 15, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

0
IMG_20260319_175707
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി പാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ മുഖേനയാണ് നിയോജക മണ്ഡലങ്ങളിലേക്കുള്ള യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്.

 

കല്‍പറ്റ നിയോജക മണ്ഡലത്തിലെ 227 ബൂത്തുകളിലേക്കായി 270 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 292 വി വി പാറ്റ് മെഷീനും റാന്‍ഡെൈമസ് ചെയ്തു. മാനന്തവാടി നിയോജക മണ്ഡലത്തിലെ 237 ബൂത്തുകളിലേക്കായി 282 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 305 വി വി പാറ്റ് മെഷീനും റാന്‍ഡമൈസ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ 251 ബൂത്തുകളിലേക്കായി 298 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 323 വി വി പാറ്റ് മെഷീനുമാണ് റാന്‍ഡമൈസേഷന്‍ ചെയ്തത്. മണ്ഡലം തിരിച്ചുള്ള ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക ജില്ലാ ആസ്ഥാനങ്ങളിലെ എല്ലാ ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കി.

 

തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി ഈ ഇവിഎമ്മുകളും വിവിപാറ്റുകളും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കും. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും അതത് മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക തയ്യാറായ ശേഷം ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക സ്ഥാനാര്‍ത്ഥിക്കും ലഭ്യമാക്കും.

 

ആദ്യ റാന്‍ഡമൈസേഷന്‍ സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ https://www.eci.gov.in/evm-vvpta എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മാനുവലില്‍ ലഭ്യമാണ്.

 

കളക്ടറേറ്റ് എന്‍ ഐ സി ഹാളില്‍ നടന്ന റാന്‍ഡമൈസേഷനിന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, നോഡല്‍ ഓഫീസര്‍ പ്രശാന്ത്, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *