പന്ത്രണ്ടാം ക്ലാസ് യോഗ്യതയുണ്ടോ? ബാങ്ക് ഓഫ് ബറോഡ ക്യാപിറ്റൽ മാർക്കറ്റ്സ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡ ക്യാപിറ്റൽ മാർക്കറ്റ്സ്, ബിസിനസ് ഡവലപ്മെന്റ് ജോലികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്ഷിക്കാം. സ്ഥാപനത്തിലെ ബിസിനസ് ഡവലപ്മെന്റ് മാനേജർ തസ്തികയിലേക്ക് മാർച്ച് 31 വരെ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം.
ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ- ടീം ലീഡർ എന്നിങ്ങനെ വ്യത്യസ്ത തസ്തികകൾ ഉണ്ട്. കുറഞ്ഞത് ആറു മാസത്തെ മൂലധന വിപണി പരിചയമുള്ള ബിരുദധാരികൾക്കും പന്ത്രണ്ടാം ക്ലാസ്സ് ജയിച്ചവർക്കും അപേക്ഷിക്കാം. വിൽപനയിലും മാർക്കറ്റിങ്ങിലുമുള്ള അഭിരുചി, ആശയവിനിമയ കഴിവുകൾ എന്നിവ ഉണ്ടായിരിക്കണം. പുതിയ ബിസിനസ് സൃഷ്ടിക്കുക, ക്ലയന്റ് അടിത്തറ വർദ്ധിപ്പിക്കുക, ബാങ്ക് ശാഖകളും ആന്തരിക ടീമുകളുമായി ഏകോപനം നിലനിർത്തുക, വരുമാന ലക്ഷ്യം കൈവരിക്കുക തുടങ്ങിയവയാണ് ജോലിയിലെ പ്രധാന ഉത്തരവാദിത്തങ്ങൾ.
ബാങ്ക് ഓഫ് ബറോഡയുടെ ഉടമസ്ഥതയിലുള്ള സബ്സിഡറി സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്. പ്രധാനമായും നിക്ഷേപ ബാങ്കിങ്, ഓഹരി വിൽപനയും വാങ്ങലും മറ്റ് കോർപ്പറേറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഉപദേശ സേവനങ്ങൾ നൽകുന്നു.
ഉപഭോക്തൃ ബന്ധങ്ങളിൽ മാനേജ്മെന്റ് കഴിവുകൾ വർദ്ധിപ്പിക്കുവാൻ ശ്രമിക്കുന്നവർക്ക് മൂലധന വിപണിയിൽ നല്ല എക്സ്പോഷർ ലഭിക്കുകയും ചെയ്യും. ഇവർക്ക് ക്യാപിറ്റൽ മാർക്കറ്റ്സ് ബിസിനസ് മേഖലയിൽ ഉപരി സാധ്യതകളും ഏറെ ഉണ്ട്.
ഉദ്യോഗാർഥികൾ careers@bobcaps.in എന്ന വിലാസത്തിൽ അവരുടെ ബയോഡാറ്റ ഇ മെയിൽ ചെയ്തു കൊണ്ട് അപേക്ഷിക്കണം. അപേക്ഷ ഫീസിനെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നില്ല. തൃശൂർ, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ തുടങ്ങി ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ ഒഴിവുകൾ ഉണ്ട്. വിവരങ്ങൾക്ക് : www.bobcaps.in





Leave a Reply