ജനങ്ങള്‍ക്ക് ലഭിച്ചത് കേരളത്തിലെ ഇടതുദുര്‍ഭരണം അവസാനിപ്പിക്കാനുള്ള അവസരം: മുനവറലി ശിഹാബ് തങ്ങള്‍
മാനന്തവാടി: ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലേക്ക് തള്ളിവിട്ട എല്‍ ഡി എഫ് സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ നഷ്ടപ്പെട്ടെന്നും, ദുര്‍ഭരണം അവസാനിപ്പിക്കാന്‍ അവര്‍ക്ക് കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കേരളത്തിന്റെ ദുര്‍ഭരണം ജനങ്ങള്‍ സഹിച്ചു മടുത്തിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ അടക്കമുള്ള എല്ലാത്തിനും വന്‍തോതില്‍ വിലക്കയറ്റം ഉണ്ടായിട്ടും ഒന്നും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ കെട്ടിടനികുതിയും വസ്തുനികുതിയും അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്.
ലോകത്ത് എല്ലാ മേഖലയിലും വന്‍മുന്നേറ്റം നടത്തുമ്പോള്‍ കേരളത്തില്‍ മാത്രം സര്‍ക്കാരിന്റെ പിടിപ്പുകേടും നയവും മൂലം വികസനകാര്യത്തില്‍ ഏറെ പിന്നോട്ടുപോകുകയാണ് ചെയ്തത്. യുവജനങ്ങള്‍ക്ക് പോലും കേരളത്തില്‍ ഭാവിയില്ലാത്ത അവസ്ഥയാണുള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കള്‍ ജോലി തേടി വിദേശങ്ങളിലേക്കും ഇന്ത്യയിലേ ഇതര സംസ്ഥാനങ്ങളിലേക്കും പോകേണ്ട സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്.
വയനാട്ടില്‍ മാത്രം വന്യമൃഗശല്യം സാധാരണക്കാരെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കുമ്പോഴും യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കാര്‍ഷികമേഖലയില്‍ അനാവശ്യ നിയമങ്ങള്‍ കൊണ്ടുവന്ന് കര്‍ഷകരെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കുകയാണ്. ഇതിനെല്ലാമുള്ള മറുപടിയായിരിക്കണം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ അഡ്വ. എന്‍ കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പടയന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, ജില്ലാ യു ഡി എഫ് കണ്‍വീനര്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍, ജില്ലാമുസ്‌ലിംലീഗ് പ്രസിഡന്റ് എന്‍ കെ റഷീദ്, ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, എന്‍ ഡി അപ്പച്ചന്‍, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, ഹാരിസ് കണ്ടിയന്‍, എം ജി ബിജു, എ എം നിശാന്ത്, എന്‍ നിസാര്‍ അഹമ്മദ്, വള്ളിയാട്ട് അബ്ദുള്ള, സി കുഞ്ഞബ്ദുള്ള, വി അസൈനാര്‍, കെ സി അസീസ്, ടി മൊയ്തു, കൊച്ചി ഹമീദ്, കടവത്ത് മുഹമ്മദ്, ജില്‍സണ്‍ തൂപ്പുങ്കര, ജോസഫ് കളപ്പുര, വര്‍ക്കി, എ അബ്ദുറഹ്‌മാന്‍, മീനാക്ഷി രാമന്‍, സില്‍വി തോമസ്, ചിന്നമ്മ ജോസ്, കമര്‍ലൈല, ജേക്കബ്ബ് സെബാസ്റ്റിയന്‍, കെ കെ സി മൈമൂന, എം സി സെബാസ്റ്റിയന്‍, രാമകൃഷ്ണന്‍, ജാഫര്‍ മാസ്റ്റര്‍, പി സി ഇബ്രാഹിംഹാജി, വെട്ടന്‍ അബ്ദുള്ള, ടി നാസര്‍, പെര്‍ലോത്ത് അമ്മദ്, വി അബ്ദുള്ള, അഹമ്മദ്മാസ്റ്റര്‍, സിദ്ധിഖ് തലപ്പുഴ, കേളോത്ത് അബ്ദുള്ള, കുന്നോത്ത് ഇബ്രാഹിം, പി വി എസ് മൂല, ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാര്‍, റഫീഖ് കാട്ടിക്കുളം, കെ കെ ഇസ്മയില്‍, അമ്പിലാതി അഷ്‌റഫ്, പി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.





Leave a Reply