രാത്രി യാത്രാ നിരോധനം നീക്കാന്‍ കഴിയാത്തത് ഐ.സി. ബാലകൃഷ്ണന്റെ കെടുകാര്യസ്ഥത: എ.എസ്. കവിത
ബത്തേരി: രാത്രി യാത്രാ നിരോധനം പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പതിനഞ്ച് വര്‍ഷം എംഎല്‍എ ആയിട്ട് തുടര്‍ന്നിട്ടും ഐ.സി. ബാലകൃഷ്ണന് കഴിഞ്ഞിട്ടില്ലന്ന് എന്‍ഡിഎ ബത്തേരി മണ്ഡലം സ്ഥാനാര്‍ത്ഥി എ.എസ്. കവിത. മൂന്ന് തവണ എംഎല്‍എ ആയിരിന്നിട്ടുപോലും ബത്തേരിക്കാരെ പതിനഞ്ച് വര്‍ഷം പിന്നോട്ടടിക്കുന്ന നിലപാടാണ് ഐ.സി. ബാലകൃഷ്ണന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും വയനാട്ടില്‍ തന്നെ എംഎല്‍എയുണ്ടായിരുന്നു കൂടാതെ എം.ഐ. ഷാനവാസും, രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും എംപിമാരായിരുന്നു. ഇതിന് പുറമേ കേരളത്തിലും കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് സര്‍ക്കാരും ഭരിച്ചിട്ടുണ്ട്. ഈ സമയങ്ങള്‍ ഐ.സി. ബാലകൃഷ്ണന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ബത്തേരി ഇത്രയും പിന്നോട്ട് പോകില്ലായിരുന്നു. രാഹുല്‍ ഗാന്ധിയും, പ്രിയങ്കയും ഈ വിഷയത്തില്‍ ഇടപെടാത്തത് വയനാട് എന്നും ഇങ്ങനെ പിന്നോക്കം നിക്കണം എന്ന് മനപ്പൂര്‍വ്വം ചിന്തിക്കുന്നത് കൊണ്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നിലവില്‍ രാത്രി എട്ട് മണിയാകുന്നതോടെ ബത്തേരി നഗരം വിജനമാകും. ഓട്ടോ തൊഴിലാളികളും, തട്ടുകട നടത്തി ഉപജീവനം നടത്തുന്നവരും ഇപ്പോള്‍ ദുരിതത്തിലാണ്. വയനാട്ടിലെ തന്നെ പ്രധാന വ്യാപാര ഇടനാഴിയായി പ്രവര്‍ത്തിച്ചിരുന്ന ബത്തേരി രാത്രി യാത്രാ നിരോധനത്തോടെ തകര്‍ന്നതായി പല തവണ ബിജെപിയും വ്യാപാരികളും എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഈ പരാതികളെ അവഗണിക്കുകയായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാതെ എംഎല്‍എ നിയമന കോഴവാങ്ങാനും അഴിമതി നടത്താനുമാണ് ഈ സമയവും അധികാരവും ഉപയോഗിച്ചതെന്നും എ.എസ്. കവിത ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു എംഎല്‍എ ബത്തേരിക്കിന് ആവശ്യമില്ല എന്ന് തന്നെയാണ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാരില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഇവരുടെ പൂര്‍ണ്ണ പിന്തുണ വികസനം മാത്രം മുന്നോട്ട് വെക്കുന്ന എന്‍ഡിഎ മുന്നണിക്ക് എങ്ങും സ്വീകാര്യത ലഭിക്കുന്നുണ്ടെന്നു സ്ഥനാര്‍ത്ഥി പറഞ്ഞു.





Leave a Reply