April 25, 2026

സൊലസ് ‘സ്നേഹാർദ്രമായി’ മാർച്ച് 28-ന് കൽപ്പറ്റയിൽ 

0
IMG_20260325_121836
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ദീർഘകാല രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങായി 18 വർഷമായി പ്രവർത്തിക്കുന്ന ‘സൊലസ്’ ചാരിറ്റബിൾ സൊസൈറ്റിയുടെ വയനാട് ജില്ലാതല പരിപാടി ‘സ്നേഹാർദ്രമായി’ മാർച്ച് 28 ശനിയാഴ്ച വൈകീട്ട് 5:30-ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത എഴുത്തുകാരൻ കെ.പി. രാമനുണ്ണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സൊലസ് സ്ഥാപക സെക്രട്ടറി ഷീബ അമീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം ജയരാജ് വാര്യർ മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരൻ അർഷാദ് ബത്തേരി സ്നേഹസന്ദേശം നൽകും.

 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊലസ്, നിലവിൽ കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങളിലായി പതിനെട്ട് വയസ്സിന് താഴെയുള്ള ഏഴായിരത്തിലധികം കുട്ടികൾക്ക് ചികിത്സയും സാമ്പത്തിക-സാമൂഹിക പിന്തുണയും നൽകി വരുന്നുണ്ട്. സൊലസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ധനശേഖരണത്തിനുമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ റാസയും ഇന്ദുലേഖ വാര്യരും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. സൊലസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *