April 25, 2026

ആം ആദ്മി പാർട്ടി കൽപ്പറ്റയിലും ബത്തേരിയിലും മത്സരിക്കുന്നു

0
IMG_20260326_200752
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിൽ കൽപ്പറ്റ മണ്ഡലത്തിൽ നിന്നും കണിയാമ്പറ്റ പഞ്ചായത്ത് സ്വദേശിയും ആദ്മി പാർട്ടി മണ്ഡലം പ്രസിഡണ്ടുമായ റഫീക്ക് സി എ യും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ട്രാൻസ്ജെൻഡർ കൂടിയായ പ്രകൃതി എൻ വി യും സ്ഥാനാർഥികളായി മത്സരിക്കുന്നു. ഇരുവരുടെയും തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംസ്ഥാന പ്രസിഡണ്ട് അഡ്വ വിനോദ് മാത്യു വിൽസൺ, രാജ്യ സഭ എം പി സഞ്ജയ് സിംഗ്, ഡൽഹി മുൻ മുഖ്യമന്ത്രിയും നിലവിൽ എം എൽ എ യുമായ അതിഷി മെർലേന തുടങ്ങിയ സംസ്ഥാന ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ ജില്ലയിൽ എത്തുമെന്ന് ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ് എ ടി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *