യാത്രയയപ്പ് നൽകി
ചുണ്ടേൽ: അധ്യയന വർഷാവസാന ദിനത്തിൽ ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട പ്രധാനധ്യാപിക ജാസി ടീച്ചർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് സക്കീർ വി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ലീഡർ കുമാരി ഫാത്തിമ അംന, ഡെപ്യൂട്ടി ലീഡർ മാസ്റ്റർ അശ്വിൻ സുരേഷ്, മാസ്റ്റർ മുഹമ്മദ് സയാൻ, കുമാരി ധുവ ഫാത്തിമ, കുമാരി റിയ സെമിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓരോ ക്ലാസിനെയും പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പൂക്കളുമായി എത്തി ടീച്ചർക്ക് സ്നേഹാദരങ്ങൾ കൈമാറി. ചടങ്ങിന്റെ ഭാഗമായി മധുരപലഹാര വിതരണവും കുട്ടികളും അധ്യാപകരും ഒത്തുചേർന്നുള്ള ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു.





Leave a Reply