May 16, 2026

കേരളത്തിലെ ഏറ്റവും മികച്ച ഓർഗാനിക് കർഷകൻ; അവാർഡ് നേട്ടത്തിൽ പുൽപ്പള്ളി സ്വദേശി റോയ് ആന്റണി

0
WhatsApp Image 2026-03-31 at 9.26.13 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : അക്ഷയ ശ്രീ ഇന്നവേറ്റീവ് കർഷക അവാർഡ് നേടി റോയ് ആന്റണി. കേരളത്തിലെ ഏറ്റവും മികച്ച ഓർഗാനിക് കർഷകനുള്ള അക്ഷയ ശ്രീ ഇന്നവേറ്റീവ് കർഷക അവാർഡാണ് പുൽപ്പള്ളി ശിശുമല സ്വദേശി റോയ് ആന്റണി കവളകാട്ട് ഏറ്റുവാങ്ങിയത്. ഓർഗാനിക് ഫാർമേഴ്‌സിന് വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഓർഗാനിക് കർഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച കർഷകർക്ക് നൽകുന്ന അവാർഡാണിത്.

ബഹുമുഖ കൃഷിയയുടെ ഭാഗമായി വിവിധ ഇനം നാണ്യ വിളകൾ ഒരു കൃഷിയിടത്തിൽ കൃഷിയിറക്കിയതിനും, മഴ വെള്ളം സംഭരിക്കുന്ന ബോർവെൽ റീചാർജിങ് നടപ്പിൽ വരുത്തിയതിനും, റബർ കൃഷിയോട് ചേർന്നു പോകുന്ന നൂനതന കൃഷി രീതികൾക്കുമാണ് റോയ് ആന്റണിക്ക് അവാർഡ് ലഭിച്ചത്.

ആലപ്പുഴ, മുഹമ്മയിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻഫോസിസ് ഡയറക്ടർ മിസ്സിസ് കുമാരി ഷിബുലാലിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. 20- ലക്ഷത്തോളം രൂപ ഇന്നവേറ്റിവ് അവാർഡായി കേരളത്തിലെ മുഴുവൻ ജില്ലകളിളിൽ നിന്നും തിരഞ്ഞെടുക്കപെട്ട അർഹതപ്പെട്ട കർഷകർക്ക് നൽകി വരുന്നു.

കെ. വി ദയാൽ, പത്മശ്രീ ദേവിക അമ്മ, പ്രൊഫ : എസ്. രാമാനന്ദ്, അന്ന റോയ് എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *