അഴിമതിക്കാരെ തൂത്തെറിയാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്: ടി. മുഹമ്മദ്
മാനന്തവാടി: ദുരന്തബാധിതരെ സഹായിക്കാനായി പാവപ്പെട്ടവർ നൽകിയ ഫണ്ട് ചെലവഴിക്കുന്നതിൽ പോലും അഴിമതി നടത്തിയവരെ തൂത്തെറിയാനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും യു.ഡി.എഫ് ചെയർമാനുമായ ടി. മുഹമ്മദ് പ്രസ്താവിച്ചു. മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി കുണ്ടാലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും സമ്പന്നരെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര-കേരള സർക്കാരുകൾ ഭരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ മേഖലയിലും ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച സർക്കാർ, സാധാരണക്കാരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ടി. മുഹമ്മദ് കൂട്ടിച്ചേർത്തു.





Leave a Reply