ബാവലി പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികൾ
കൽപ്പറ്റ: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദിനാൻ (17), പതിമംഗലം അഷ്റഫിന്റെ മകൻ ആഷിഖ് (15) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായ ഇവർ രണ്ടുദിവസം മുമ്പ് ദർസിൽ നിന്നും വിനോദയാത്രക്ക് പോയതായിരുന്നു. മൈസൂരിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടയിൽ ബാവലി മഖാം സന്ദർശിക്കാനായി എത്തിയപ്പോഴാണ് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതും അപകടത്തിൽപ്പെട്ടതും.





Leave a Reply