June 26, 2026

പുല്‍പ്പള്ളി ക്ഷീര സംഘം സ്റ്റാഫ് ഇൻസെന്‍റീവ് വിതരണം ചെയ്തു

0
IMG_20260414_102314
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: മലബാർ മേഖല യൂണിയൻ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇൻസെന്റീവില്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക വിതരണം ചെയ്തു.

2026 ജനുവരി മാസത്തില്‍ ആനന്ദ് മാതൃക ക്ഷിര സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയ പാലിന് അനുസൃതമായാണ് ജീവനക്കാർക്ക് നല്‍കുന്നതിനായി രണ്ട് കോടിയോളം രൂപ മേഖല യൂണിയൻ സംഘങ്ങള്‍ക്ക് അനുവദിച്ചത്.

ജില്ലയില്‍ മാത്രം 25 ലക്ഷത്തോളം രൂപയാണ് ജീവനക്കാർക്കായി അനുവദിച്ചത്. വയനാട് പി ആൻഡ് ഐ ജില്ലാ ഓഫീസ് ഹെഡ് പി.പി. പ്രദീപൻ വിതരണോദ്ഘാടനം നിർവഹിച്ചു. പുല്‍പ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. മില്‍മ സൂപ്പർ വൈസർ വിനീഷ് കുമാർ, സംഘം സെക്രട്ടറി എം.ആർ. ലതിക, ഡയറക്ടർമാരായ ടി.വി. ബിനോയ്, റീനാ സണ്ണി, യു.എൻ. കുശൻ, സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *