November 11, 2026

കോഴിക്കോട്ട് 16- കാരിയെ ബന്ധു കൊലപ്പെടുത്തിയത് വെെരാ​ഗ്യത്താൽ; കൊലപാതകം ശ്വാസംമുട്ടിച്ച്

0
template for wayanad news (10)
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: മാതാവിന്റെ സഹോദരിയുടെ മകളായ 16കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത യുവാവ് സ്ഥിരംപ്രശ്‌നക്കാരനെന്ന് വിവരം. കോഴിക്കോട് മൂഴിക്കലിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ കൊലപ്പെടുത്തിയത്. ബന്ധുവായ യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടിലെ രണ്ട് മുറികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച അദിനാൻ നേരത്തെയും പ്രശ്നമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

നസ്രിനയുടെ വീട്ടിൽ നിന്നായിരുന്നു യുവാവ് പഠിച്ചിരുന്നത്. എന്നാൽ വീട്ടിൽനിന്നും പണം എടുക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള ദുർനടപ്പുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് അദിനാനെ തറവാട്ട് വീട്ടിൽനിന്നും പുറത്താക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇതിന്റെ വൈരാഗ്യമാണ് യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് സംശയം.

നസ്‌റീനയെ മാത്രമല്ല വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരേയും കൊല്ലാൻ അദിനാൻ ശ്രമിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. മൂഴിക്കൽ പൂതം കുഴിയിൽ ഹംസ-സഫിയ ദമ്പതികളടെ കൊച്ചുമക്കളാണ് നസ്റീനയും അദിനാനും. ഇരുവരുടെയും ഉമ്മമാർ സഹോദരിമാരാണ്. നിസാർ-റംസീന ദമ്പതിമാരുടെ മകളാണ് നസ്‌റീന (16). അഷ്‌റഫ്-അസീന ദമ്പതിമാരുടെ മകനാണ് മരിച്ച അദിനാൻ (20).

അദിനാന്റെ വീട് പൊന്നാനിയിൽ ആണെങ്കിലും മൂഴിക്കലിലെ തറവാട്ട് വീട്ടിലാണ് നേരത്തെ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നസ്‌റീനയും ഇവിടെതന്നെയാണ് താമസിച്ചിരുന്നത്. ഇവിടെനിന്നും അദിനാൻ പണം മോഷ്ടിക്കുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നസ്‌റീന ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.

ഇതിനുപിന്നാലെയാണ് അദിനാന് തറവാട്ടുവീട്ടിൽ കയറുന്നതിന് വിലക്കുണ്ടായത്. അങ്ങനെയാണ്, ആറുമാസം മുമ്പ് അദിനാൻ കൊളത്തറയിലേക്ക് താമസം മാറിയത്. ഈ സംഭവത്തിന്റെ വൈരാഗ്യമാണ് അദിനാനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയം. കൊളത്തറയിൽനിന്നും മൂഴിക്കലിലെത്തി തറവാട്ടുവീട് കള്ളതാക്കോലിട്ട് വീട് തുറന്നാണ് അദിനാൻ കുറ്റകൃത്യം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ മരിച്ച നസ്‌റീന, ഉമ്മ റംസീന, ഉമ്മുമ്മ സഫിയ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കള്ളതാക്കോലിട്ട് വീട് തുറന്ന് അകത്ത് കയറിയ അദിനാൻ ആദ്യം ആക്രമിച്ചത് നസ്‌റിയയെ ആണ്. പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഉമ്മുമ്മയേയും കൊല്ലാൻ ശ്രമിച്ചു.

ഉമ്മുമ്മയുടെ ബഹളം കേട്ടാണ് മറ്റ് ബന്ധുക്കൾ ഓടിക്കൂടിയത്. ആളുകൂടിയതോടെ വെപ്രാളത്തിൽ അടുത്തുള്ള ഒരു മുറിയിൽ കയറിയ അദിനാനെ ബന്ധുക്കൾ അവിടെ പൂട്ടിയിട്ടു. പിന്നാലെ നസ്‌റീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരികെ എത്തിയപ്പോഴാണ് അദിനാനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് വീട്ടുകാർ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പൂർത്തിയായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *