April 17, 2026

കെ.ജെ. എൽദൊ അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു

0
WhatsApp Image 2026-04-17 at 8.04.43 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സഖാവ് കെ.ജെ എൽദോ അനുസ്മ‌രണവും, ഫാസിസ്റ്റ് കാലത്തെ ഇടതുപക്ഷം എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നു. കൾച്ചറൽ ഫോറം കേരളയുടെ സംസ്ഥാന കൺവീനർ വേണുഗോപാലൻ കുനിയിൽ വിഷയമവതരിപ്പിക്കും. ഏപ്രിൽ 19-ന് കൽപ്പറ്റ എംജിടി ഹാളിലാണ് പരിപാടി.

വിമെൻസ് വോയ്‌സ് പ്രസിഡണ്ട് സുലോചന രാമകൃഷ്‌ണൻ, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ ബാദുഷ, ആരോഗ്യ- മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി ജി ഹരി , ഡബ്ലൂജിപിസി പ്രസിഡണ്ട് പി ജി മോഹൻദാസ്, പോരാട്ടം-സംസ്ഥാന കൺവീനർ ഷാൻ്റോ ലാൽ, എംആർ രാമകൃഷ്‌ണൻ (ആർഎംപിഐ), വി എ ബാലകൃഷ്‌ണൻ (സ്‌റ്റേറ്റ് കമ്മിറ്റി സിപിഐഎംഎൽ റെഡ് സ്റ്റാർ), പി.കെ. ഭഗത് (എസ്യുസിഐ ജില്ലാ കമ്മിറ്റി അംഗം) അഡ്വ. സുനിൽ ജോസഫ് (ജില്ലാ സെക്രട്ടറി ടിയുസിഐ) തുടങ്ങിയ സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *