സ്വർണവിലയിൽ വർധനവ് : ഇന്ന് വാങ്ങേണ്ടത് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍
കൽപ്പറ്റ: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ വില താഴേക്ക് വന്നിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഉയർന്നിരിക്കുന്നത്. ആഗോള സ്വർണവിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കേരളവിപണിയില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍ വില വീണ്ടും 114000ത്തിന് മുകളിലേക്ക് എത്തി.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 14205 എന്നതില്‍ നിന്നും വില 14280 രൂപയിലേക്ക് എത്തി. ഒരു പവന്‍റെ വില 600 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസത്തെ 113640 ല്‍ നിന്നും 14240 ലേക്ക് ഉയർന്നു. സമാനമായ രീതിയിലുള്ള വർധനവ് 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണങ്ങള്‍ക്കുമുണ്ട്.





Leave a Reply