April 20, 2026

കാറ്റിലും മഴയിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്

0
WhatsApp Image 2026-04-20 at 12.56.45 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാറ്റില്‍ വാഴക്കൃഷിക്കാണ് കനത്ത നാശം. പൂതാടി പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ 2,000 വാഴയാണ് നശിച്ചത്.

കാറ്റിലും മഴയിലും കൃഷി നശിച്ചതിനെ തുടർന്ന് കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി കൃഷിയിറക്കിയവര്‍ ധര്‍മസങ്കടത്തിലാണ്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കണമെന്നും നഷ്ടം ശാസ്ത്രീയമായും മാനുഷിക പരിഗണന നല്‍കിയും തിട്ടപ്പെടുത്തണമെന്നും കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നഷ്ടത്തിനൊത്ത പരിഹാരം ഓരോ കര്‍ഷകനും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടോമി തേക്കുമല, റിനു ജോണ്‍,വി.ഡി. ജോസ്, എം. എ. പൗലോസ്, പൗലോസ് പൂതാടി, റീന മാനന്തവാടി, വിന്‍സന്റ് നടവയല്‍, എം.എ. വിന്‍സന്റ്, കെ.ജെ. ജോണ്‍, ഷാജി മാനന്തവാടി, പരിതോഷ് കുമാര്‍, ജോസ് അമ്പലവയല്‍, ജിന്‍സണ്‍ കല്‍പ്പറ്റ, ജോമറ്റ് പുല്‍പ്പള്ളി, എല്‍ദോസ് മണല്‍വയല്‍, സാബു വാകേരി, സണ്ണി ചൂരിമല എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *