April 23, 2026

എരിയപ്പള്ളി ബൊമ്മഥൻ കാവിൽ വാർഷിക പൂജ നടത്തി

0
IMG_20260423_163552
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുരിക്കന്മാർ ദേവസ്വത്തിന് കീഴിലുള്ള എരിയപ്പള്ളി ബൊമ്മഥൻ കാവിൽ വാർഷിക പൂജ ഭക്തിനിർഭരമായി ആഘോഷിച്ചു. പാരമ്പര്യ ഗോത്രാചാരപ്രകാരമുള്ള പൂജകളും വെളിച്ചപ്പാടരുളും ചടങ്ങിന്റെ ഭാഗമായി നടന്നു. കാരായ്മക്കാരായ എരിയപ്പള്ളി ചെട്ടി, ഇടമല ചെട്ടി, യോഗിമൂല ചെട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി. വിജേഷ് എന്നിവർ വാർഷിക പൂജയ്ക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *