April 23, 2026

നീറ്റ് പരീക്ഷാർത്ഥികൾക്കായി കൽപ്പറ്റ എം.എൽ.എയുടെ ‘സ്പാർക്ക്’ നീറ്റ് മോഡൽ എക്സാം സംഘടിപ്പിക്കുന്നു

0
IMG_20260423_170037
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നീറ്റ് 2026 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൽപ്പറ്റ എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിയായ സ്പാർക്കിന്റെ നേതൃത്വത്തിൽ നീറ്റ് മോഡൽ എക്സാം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26-ന് രാവിലെ 10 മണിക്ക് എസ്.കെ.എം.ജെ ഹയർസെക്കന്ററി സ്കൂളിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്. നീറ്റ് പരീക്ഷയ്ക്ക് ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളുടെ കഠിനമായ തയ്യാറെടുപ്പുകൾക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ മോഡൽ എക്സാം ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള ഓരോ നിമിഷവും പ്രധാനമായതിനാൽ, വിദ്യാർത്ഥികളുടെ ഇതുവരെയുള്ള പഠനനിലവാരം വിലയിരുത്തുന്നതിനും പരീക്ഷാ ഹാളിൽ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ മുൻകൂട്ടി മനസ്സിലാക്കി പരിഹരിക്കുന്നതിനും ഈ പരീക്ഷ ഏറെ സഹായകരമാകും. മോഡൽ പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 8129178811 എന്ന നമ്പറിൽ ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *