കുറ്റ്യാടി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി മൂന്ന് വാഹനങ്ങളിലിടിച്ചു, പിക്കപ്പ് വാൻ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വയനാട്ടിൽനിന്ന് വരികയായിരുന്ന ഹരിതം കറി പൗഡറിന്റെ ലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിൽ ഇടിച്ചശേഷം വയനാട്ടിൽനിന്ന് വളർത്തുപശുവിനെയും കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. പിക്കപ്പ്‌വാൻ 10 അടിയോളം താഴ്ച്ചയിൽ കൽവർട്ടിനുള്ളിലേക്ക് മറിഞ്ഞു. ഡ്രൈവർ അരമണിക്കൂറോളം വാനിനുള്ളിൽ കുടുങ്ങിക്കിടന്നു.
പിക്കപ്പിലെ ഡ്രൈവർ പന്തീരിക്കര സ്വദേശി മുഹമ്മദ്, പിക്കപ്പിലുണ്ടായിരുന്ന മുട്ടുകാട് സ്വദേശികളായ വിജയൻ, വൈശാഖ്, ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനി ഹിദ, റോഡിലുണ്ടായിരുന്ന ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരൻ രാജീവൻ ഉൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടിൽപ്പാലത്തിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.





Leave a Reply