May 2, 2026

ചരിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20260502_091935
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സീറോ മലബാർ സഭ സമുദായ ശാക്തികരണവർഷത്തോടനുബന്ധിച്ച് മാനന്തവാടി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ചരിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു. ദ്വാരക കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് എ കെ സി സി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോൺസൻ തൊഴുത്തുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സജി ഫിലിപ്പ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ. പി. സാജു കൊല്ലപ്പള്ളി, റെനിൽ കഴുതാടിയിൽ, അഡ്വ. ഗ്ലാഡീസ് ചെറിയാൻ, സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി മുൻ എഡിഎം എം. ജെ. അഗസ്റ്റിൻ, അഡ്വ. ജിജിൽ, ഫാ. ബിജോ കറുകപള്ളി, സെബാസ്റ്റ്യൻ പുരക്കൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *