May 7, 2026

വാളൽ ഗ്രാമ ചൈതന്യ ഗ്രന്ഥാലയത്തിൽ വായനക്കളരിക്ക് തുടക്കമായി

0
IMG_20260507_102947
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: വാളൽ ഗ്രാമ ചൈതന്യ ഗ്രന്ഥാലയത്തിന്റെയും താലൂക്ക് ലൈബ്രറി കൗൺസിൽ, ബി.ആർ.സി വൈത്തിരി എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനക്കളരി ആരംഭിച്ചു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും അവധിക്കാലം ആനന്ദപ്രദമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഒൻപത് ദിവസത്തെ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത സി.സി നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് രശ്മി ജോസഫ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുരേഷ് ബാബു വാളൽ, തോമസ് പി.വി, ബിജിത, സെക്രട്ടറി വിനോദ് കെ.കെ, ജിതേഷ് പി.ആർ എന്നിവർ സംസാരിച്ചു. കളിയും ചിരിയും പാട്ടുമായി കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് വായനക്കളരിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *