സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു
കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ ഈ വർഷത്തെ സ്കൂൾ ബസാർ കൽപ്പറ്റ ഗീതാസ് ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തനമാരംഭിച്ചു.കൽപ്പറ്റ നഗരസഭ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായി. ആദ്യ വില്പന നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഫിലിന് നൽകി സെൻട്രൽ സ്റ്റോർ സെക്രട്ടറി ബവേഷ് പി കെ നിർവഹിച്ചു.കഴിഞ്ഞ വർഷങ്ങളിലും കൽപ്പറ്റയിൽ സെൻട്രൽ സ്റ്റോറിന്റെ സ്കൂൾ ബസാർ മികച്ച നിലയിൽ പ്രവർത്തനം നടത്തിയിരുന്നു. മെയ് എട്ടു മുതൽ ജൂൺ 30 വരെ വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ മുഴുവൻ പഠനോപകരണങ്ങളും ലഭ്യമാകും എന്നതാണ് സ്കൂൾ ബസാറിന്റെ പ്രത്യേകത.കൈരളി, ക്ലാസ്സ് മേറ്റ്സ്, പേപ്പർ ഗ്രിഡ്,കാമലിൻ, ത്രിവേണി നോട്ട് ബുക്കുകളും, ബാഗ്, കുട,പെൻസിൽ ഉൾപ്പടെ മുഴുവൻ സാധനങ്ങളും ലഭ്യമാണ്.കെ ആർ ജിതിൻ,സംഗീത് സന്തോഷ്, ഷംലാസ്,മാളവിക എന്നിവർ പങ്കെടുത്തു.





Leave a Reply