പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം; പോക്‌സോ കേസിൽ പിതാവിന് തടവും പിഴയും
കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് തടവും പിഴയും. ബിഎൻഎസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി ജീവപര്യന്തം കൂടാതെ 3 വർഷവും,125000 രൂപ പിഴയുമാണ് വിധിച്ചത്. മേപ്പാടി സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.
2024 നവംബറിലാണ് സംഭവം. പ്രായപൂർത്തിയാവാത്ത കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വി.പി അനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തുകയും തുടർന്ന് സബ് ഇൻസ്പക്ടറായിരുന്ന ഷറഫുദ്ദീൻ അന്വേഷിക്കുകയും ശേഷം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന പി രാജേഷ് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.





Leave a Reply