May 13, 2026

ഇറ്റലിയിലെ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂ‌ളിലേക്ക് സ്കോളർഷിപ്പോടെ വയനാട്ടുകാരി

0
template for wayanad news (8)
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഇറ്റലിയിലെ ഇൻ്റർനാഷനൽ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂ‌ളിലേക്ക് സ്കോളർഷിപ്പോടെ ഓടപ്പള്ളം സ്വദേശി അഫിയ ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ലോക രാഷ്ട്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്‌തിയാണു അഫിയ ഫാത്തിമ. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജി ഗവേഷകയായ അഫിയ ഫാത്തിമ.

കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ ഗൾഫ് കുടിയേറ്റം, കുടുംബ ഘടനയിലെ മാറ്റങ്ങൾ, സാമൂഹിക രൂപാന്തരങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ളതാണു ഗവേഷണം. ഓടപ്പള്ളം അതിരാണിപ്പുറത്ത് എ.പി.റസാഖ് ഹാജിയുടെയും കണ്ടത്തുവയൽ കീഴുട്ട റാബിയയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *