അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം അനിൽ എസ്. നായർക്ക്
ബത്തേരി: അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച ആദ്ധ്യാത്മീക, ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം ബത്തേരി സ്വദേശി അനിൽ എസ്. നായർക്ക് സമ്മാനിച്ചു. കോട്ടയത്ത് വെച്ച് നടന്ന ട്രസ്റ്റിന്റെ വാർഷികോത്സവത്തിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുരസ്കാര വിതരണം നിർവ്വഹിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. മുൻ ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ഡോ. കെ. നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മധു മണിമല, മുൻ ഡി.ജി.പി പി. ചന്ദ്രശേഖരൻ ഐ.പി.എസ്, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി. നായർ, ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് സി.ഇ.ഒ ഷിജോ കെ. തോമസ്, റിപ്പോർട്ടർ ടി.വി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ജന്മഭൂമി സീനിയർ ന്യൂസ് എഡിറ്റർ കെ.ഡി. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply