May 14, 2026

മാനന്തവാടിയിൽ അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
template for wayanad news (12)
By ന്യൂസ് വയനാട് ബ്യൂറോ

മാനനന്തവാടി: മാനനന്തവാടി ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ പ്രവർത്തിക്കുന്ന കോൺവെന്റ്കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭയിൽ സ്ഥിരതാമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം ഇളവുണ്ട്.

താഴെയങ്ങാടി വാർഡിലെ താമസക്കാർക്ക് മുൻഗണന ലഭിക്കും. ക്രഷ് വർക്കർക്ക് പ്ലസ് ടുവും ഹെൽപ്പറിന് പത്താം ക്ലാസുമാണ് യോഗ്യത. സ്ഥിരതാമസം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിനൊപ്പം നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മെയ് 19 വൈകുന്നേരം 5 വരെ മാനന്തവാടി ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 04935 240324, 8086311616.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *