May 16, 2026

നാലാം തവണയും വിജയിച്ച ഐ.സി ബാലകൃഷ്ണനെ മന്ത്രിസഭയിലുൾപ്പെടുത്തണം; പട്ടികവര്‍ഗ്ഗ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം

0
WhatsApp Image 2026-05-16 at 5.09.06 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നിയോജക മണ്ഡലത്തിൽ നിന്ന് നാലാം തവണയും കേരള നിയമസഭയിലേക്ക് വിജയിച്ച ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന് ആദിവാസി കോണ്‍ഗ്രസ്. വയനാട്ടിലെ ആദിവാസി സമൂഹത്തിൻ്റ പ്രശ്‌നങ്ങൾ പഠിക്കുകയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഐ സി. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റായും എംഎൽഎയായും വയനാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും നയിക്കുകയും ചെയ്ത വ്യക്തിത്വവുമാണ് അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുൾപ്പെടെ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം കൈവരിക്കാൻ അദ്ദേഹം ചെയ്ത പ്രവർത്തനം ചെറുതല്ല.

കഴിഞ്ഞ 15 വർഷമായി കേരളത്തിലെ 14 ജില്ലകളിലെ ആദിവാസി മേഖലകളിൽ പൊതുപ്രവർത്തനം നടത്തുന്നു. ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്, എം.എൽ.എ എന്നതിലുപരി പൊതുജനങ്ങൾക്കിടയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. ആദിവാസികളുടെ മാത്രമല്ല മറ്റ് പൊതുജനങ്ങളുടെയും പ്രശ്‌നങ്ങളിൽ രാവും പകലും ഇടപെടുന്ന വ്യക്തിയായതിനാലാണ് അദ്ദേഹം നാലാം തവണയും സുൽത്താൻബത്തേരിയിൽ നിന്ന് വർധിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. ജില്ലയിലെയും കേരളത്തിലെയും പൊതുപ്രവർത്തകൻ എന്ന നിലയിൽ, പട്ടികവർഗ വികസന വകുപ്പും വനം വകുപ്പും ഉൾപ്പെടെ കേരള മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയാകണമെന്നാണ് വയനാട്ടിലെ ആദിവാസികളുടെയും ജില്ലയിലെമ്പാടുമുള്ള പാർട്ടി പ്രവർത്തകരുടെയും ജില്ലയിലെ മറ്റ് സാധാരണക്കാരുടെയും ആഗ്രഹം. ആയതിനാൽ നിങ്ങൾ ഇടപെട്ട് ഐ സി ബാലകൃഷ്ണൻ എം എൽ എക്ക് ഈ പദവി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ ആദിവാസി കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും, പ്രിയങ്കഗാന്ധി എംപിക്കും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, ദീപാദാസ് മുന്‍ഷിക്കും കത്തയച്ചതായി ആദിവാസികോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ ആര്‍ ബാലന്‍ അറിയിച്ചു.

കെ ആർ ബാലൻ, ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ്, വി ആനന്ദൻ, ആദിവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻ്റ്, രാമകൃഷ്ണൻ ഒ എ, സെക്രട്ടറി ജില്ലാ കമ്മിറ്റി, മണി ഇ കെ, സെക്രട്ടറി ജില്ലാ കമ്മിറ്റി, മോഹനൻ എടക്കൽ, ഡിസിസി ജനറൽ സെക്രട്ടറി, കെ വി ശശി, ദലിദ് കോൺഗ്രസ്, സംസ്ഥാന ജനറൽ സെക്രട്ടറി, മണി നാരായണൻ, ബത്തേരി ബ്ലോക്ക് സെക്രട്ടറി, ആദിവാസി കോൺഗ്രസ്, ഗോപിനാഥൻ എ കെ, ആദിവാസി കോഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്, ബത്തേരി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *