കോറോം ഇഫ്റ അക്കാദമി കെട്ടിടോദ്ഘാടനവും സനദ് ദാന സമ്മേളനവും നാളെ; ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
കോറോം: വെള്ളമുണ്ട സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പെൺകുട്ടികൾക്കായി കോറോം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇമാം ഫഖ്റുദ്ദീൻ റാസി അക്കാദമി (ഇഫ്റ)യുടെ കെട്ടിടോദ്ഘാടനവും സനദ് ദാന സമ്മേളനവും നാളെ നടക്കും. രാവിലെ 11 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ അക്കാദമി കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ കെ. ടി. ഹംസ മുസ്ലിയാർ, വി. മൂസക്കോയ മുസ്ലിയാർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഒമ്പതാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനത്തിൽ, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ മഹദിയ്യ സിപെറ്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിന്നുള്ള മഹദിയ്യ, റാസിയ്യ ബിരുദങ്ങൾ വിതരണം ചെയ്യും. അഞ്ച് ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ 123 പണ്ഡിതകളാണ് സനദ് ഏറ്റുവാങ്ങുന്നത്. സമ്മേളനത്തിൽ പാണക്കാട് സയ്യിദത്ത് മൈമൂന ബീവി ബിരുദധാരികൾക്കുള്ള സ്ഥാനവസ്ത്രവും, പാണക്കാട് സയ്യിദത് ജുമാന ഹസീൻ ബീവി സനദ് ദാനവും നിർവ്വഹിക്കും.





Leave a Reply