May 19, 2026

യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ ‘വന്ദേമാതരം’ ആലാപനം: വിമർശിച്ച് പി എ മുഹമ്മദ് റിയാസ്

0
template for wayanad news (29)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ ഗീതം പൂർണ്ണമായി ആലപിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി. എ. മുഹമ്മദ് റിയാസ് രംഗത്ത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിലൂടെ ബോധപൂർവ്വം ഒരു വിഷയത്തെ മതപരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിൻ്റെ നീക്കമാണിതെന്നും റിയാസ് ആരോപിച്ചു. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ ഡി എഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നതെങ്കിൽ വന്ദേമാതരത്തിൻ്റെ ആറു വരികളും ഇത്തരത്തിൽ ചടങ്ങിൽ ആലപിക്കില്ലായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി. വേദിയിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോക്കോൾ ചട്ടങ്ങൾ പോലും ഒഴിവാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *