July 1, 2026

178 കുടുംബങ്ങളുടെ പുനരധിവാസം ഈ മാസം പൂർത്തിയാവും; ടൗൺഷിപ്പ് നിർമാണ പുരോഗതി വിലയിരുത്തി

0
WhatsApp Image 2026-05-22 at 8.55.41 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണ പുരോഗതി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളുടെ പുനരധിവാസം ഈ മാസം പൂർത്തിയാവും. ബാക്കി രണ്ട് ഘട്ടങ്ങളിലുള്ള 149 ഗുണഭോക്താക്കാൾക്കുള്ള വീടുകളടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് പുറമേ ടൗൺഷിപ്പിലുണ്ടാവേണ്ട പൊതു സൗകര്യങ്ങളുടേയും നിർമ്മാണവും ആരംഭിക്കേണ്ടതുണ്ട്.

രണ്ട് ഘട്ടങ്ങളിലായുള്ള 149 കടുംബങ്ങൾക്കുള്ള വീട് നിർമ്മാണം പൂർത്തിയാക്കാനും ദുരന്തബാധിതർക്കുള്ള വാടക, ഭക്ഷ്യ കൂപ്പൺ, ഉപജീവന ധനസഹായം എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മഴ ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ പുന്നപ്പുഴയുടെ പുനഃരുദ്ധാരണം പൂർത്തിയാക്കണം. സാസ്‌കി ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കും. സാങ്കേതിക-നിയമ തടസ്സങ്ങൾ നീക്കുന്നതിനാവശ്യമായ കാര്യങ്ങൾ അതത് വകുപ്പുകൾ ചെയ്യണം. അടിസ്ഥാന സൗകര്യ വികസനം, ദുരന്തബാധിതർക്കായി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി എന്നിവയും യോഗം വിലയിരുത്തി. ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർ ജെ.ഒ അരുൺ, എ.ഡി.എം എ ജയശ്രീ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്റ്റർ ഇന്ദു, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *